Top

നരിക്കുനിയില്‍ രണ്ട് വയസ്സുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം

നാലിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്

22 Nov 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരിക്കുനിയില്‍ രണ്ട് വയസ്സുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
X

കോഴിക്കോട് നരിക്കുനിയില്‍ രണ്ട് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തി. എന്നാല്‍ മരണപ്പെട്ട മുഹമ്മദ് യാമിന് കോളറ ലക്ഷണം ഇല്ലായിരുന്നു. സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു.

നാലിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് പരിശോധന നടത്തിയത്.

രണ്ടാഴ്ച്ച മുമ്പായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന്‍ മരിച്ചത്. നവംബര്‍ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടില്‍ പാര്‍സലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Next Story