'ഇവിടുത്തെ ജോജു-കോണ്‍ഗ്രസ് വിഷയം സെയ്ദ് മിര്‍സയ്ക്ക് അറിയാമോ?'; പ്രേം കുമാര്‍
''അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനമാണ് അന്തിമം. ''
28 May 2022 4:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിലെ വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനമാണ് അന്തിമമെന്നും ചലച്ചിത്ര അക്കാദമിക്ക് താല്പര്യങ്ങളൊന്നുമില്ലെന്ന് പ്രേംകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ വ്യക്തമാക്കി.
''അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയുടെ തീരുമാനമാണ് അന്തിമം. ചലച്ചിത്ര അക്കാദമിക്ക് താല്പര്യങ്ങളൊന്നുമില്ല. 142 സിനിമകളാണ് പുരസ്കാര പരിഗണനയില്‍ വന്നത്. 29 സിനിമകള്‍ അന്തിമ പട്ടികയില്‍ വന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അത് ചര്‍ച്ചയിലൂടെ പിന്നീട് ഒറ്റ തീരുമാനത്തില്‍ എത്താം. പട്ടികയില്‍ നിന്ന് തള്ളപ്പെട്ട സിനിമകളുടെ വിവരങ്ങളൊന്നും അറിയില്ല. അന്തിമ പട്ടികയില്‍ വന്നതിനെക്കുറിച്ച് വിലയിരുത്തലുണ്ടാകാം. അതിനെക്കുറിച്ച് അക്കാദമിക്ക് അറിയില്ല. ''
യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും പ്രേംകുമാര്‍ മറുപടി നല്കി. കേരളത്തിലെ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് ജൂറി ചെയര്‍മാനായ സെയ്ദ് മിര്‍സയ്ക്ക് അറിവില്ലായിരിക്കുമെന്ന് പ്രേംകുമാര്‍ പറഞ്ഞു.
''ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സെയ്ദ് മിര്‍സ. അദ്ദേഹത്തിന് കേരളത്തിലെ രാഷ്ട്രീയവിഷയങ്ങള്‍ അറിയുമോയെന്ന് അറിയില്ല. അല്ലെങ്കില്‍ വേറെ ആരെങ്കിലും അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടോയെന്നും അറിയില്ല.''
ഇന്ധന വിലവര്‍ധനയ്ക്കെതിരായ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചതോടെ ജോജു ജോര്‍ജും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ പേര് രൂക്ഷമായിരുന്നു. അന്ന് ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിഫലമായി നല്‍കിയതാണ് സംസ്ഥാന അവാര്‍ഡ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതികരണം.