Top

'ഇത്തരം മാനസിക വൈകല്യമുള്ളവർക്ക് എതിരെ എല്ലാ നടിമാരും രംഗത്ത് വരണം'; അശ്ലീല ചിത്രം പ്രചരിപ്പിച്ചയാൾക്ക് എതിരെ പ്രവീണ

നടിയുടെ പരാതിയിന്മേൽ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെയാണ് അറസ്റ്റു ചെയ്തത്.

30 Nov 2021 10:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്തരം മാനസിക വൈകല്യമുള്ളവർക്ക് എതിരെ എല്ലാ നടിമാരും രംഗത്ത് വരണം; അശ്ലീല ചിത്രം പ്രചരിപ്പിച്ചയാൾക്ക് എതിരെ പ്രവീണ
X

നടി പ്രവീണയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രവീണ.

സിനിമ മേഖലയിലെ നിരവധിപ്പേർ ഇത്തരം പ്രശനങ്ങളെ നേരിടേണ്ടി വരാറുണ്ട്. പലപ്പോഴും ആരും പ്രതികരിക്കാറുമില്ല. യുവാവ് തന്റെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യമൊക്കെ നല്ല ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നതിനാൽ അവ താൻ കാര്യമായി എടുത്തില്ല. പിന്നീട് ഇയാൾ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി എന്ന് പ്രവീണ പറയുന്നു.

സുഹൃത്തുക്കൾ വഴിയാണ് സംഭവം താൻ അറിയുന്നത്. അങ്ങനെ ചെയ്യരുത് എന്ന് താൻ ആവശ്യപ്പെട്ടിട്ടും അയാൾ അത് ആവർത്തിച്ചു. തന്റെ കുടുംബത്തിൽ ഉള്ളവരുടെ ചിത്രങ്ങൾ പോലും അയാൾ ഉപയോഗിച്ചു. ഇത്തരം മാനസിക വൈകല്യമുള്ളവർക്ക് എതിരെ എല്ലാ നടിമാരും രംഗത്ത് വരണം. എങ്കിലേ ഇതിന് അവസാനം ഉണ്ടാകൂ എന്ന് നടി മനോരമ ഒൺലൈനിനോട് പറഞ്ഞു.

നടിയുടെ പരാതിയിന്മേൽ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശിയായ ഭാഗ്യരാജിനെയാണ് കേരളത്തിലെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Next Story

Popular Stories