Top

'ഗവർണർക്ക് എല്ലാവരുടേയും കാര്യത്തിൽ ​പ്രത്യേക ശ്രദ്ധയുണ്ട്'; പുകഴ്ത്തി സിപിഐഎം വനിത എംഎൽഎ യു പ്രതിഭ

മലയാളം പഠിക്കാൻ ​ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്

29 Aug 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവർണർക്ക് എല്ലാവരുടേയും കാര്യത്തിൽ ​പ്രത്യേക ശ്രദ്ധയുണ്ട്; പുകഴ്ത്തി സിപിഐഎം വനിത എംഎൽഎ യു പ്രതിഭ
X

ആലപ്പുഴ: ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാനെ പുകഴ്ത്തി സിപിഐഎം വനിത എംഎൽഎ യു പ്രതിഭ. എല്ലാവരോടും ​ഗവർണർ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് ​ഗവർണർക്ക്. രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും യു പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷച്ചടങ്ങിൽ ​ഗവർണർ വേദിയിലിരിക്കവെയാണ് എംഎൽഎയുടെ അഭിപ്രായ പ്രകടനം.

സർവകലാശാല വിസി നിയമനത്തിലും മറ്റും സർക്കാരുമായി ​ഗവർണർ ഇടഞ്ഞുനിൽക്കവെയാണ് എംഎൽഎയുടെ ഈ പുകഴ്ത്തലെന്നതും ശ്രദ്ധേയമാണ്. മലയാളം പഠിക്കാൻ ​ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ​ഗവർണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും ​പ്രതിഭ പറഞ്ഞു. ​ഗവർണർ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു. ചെട്ടിക്കുളങ്ങര കുംഭഭരണിക്കു വരണമെന്ന ആ​ഗ്രഹം പ്രസം​ഗത്തിനിടെ ​ഗവർണർ പ്രകടിപ്പിച്ചു.

​ഗവർണർ ഉദ്ഘാടകനായി എത്തിയ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയേയും ക്ഷണിച്ചിരുന്നു. എന്നാൽ യോ​ഗത്തിനെത്താൻ സാധിക്കില്ലെന്നും അസൗകര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. മന്ത്രി എത്താതിരുന്നത് തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രശ്നങ്ങളുളളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എംഎൽഎയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

STORY HIGHLIGHTS: prathibha mla tlaks on governor arif mohammed khan

Next Story