Top

'മുരളീധരനുള്ള കാലത്തോളം ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ല'; ട്വീറ്റ് പങ്കുവച്ച് യുവമോര്‍ച്ച നേതാവ്, 'SWIFT'

''മുരളീധരനെ വിമര്‍ശിച്ചതില്‍ എന്താണ് തെറ്റ്. അത് അര്‍ഹിക്കുന്നത് തന്നെയാണ്.''

5 Jun 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുരളീധരനുള്ള കാലത്തോളം ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ല; ട്വീറ്റ് പങ്കുവച്ച് യുവമോര്‍ച്ച നേതാവ്, SWIFT
X

തൃശൂര്‍: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ വീണ്ടും വിമര്‍ശനവുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രസീദ് ദാസ്. ഒരു സംഘപരിവാര്‍ അനുകൂല പ്രൊഫൈലിലെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രസീദ് ദാസ് വീണ്ടും മുരളീധരനെതിരെ രംഗത്തെത്തിയത്.

റോക്കറ്റ് സയന്റിസ്റ്റ് എന്ന അക്കൗണ്ടിലെ ട്വീറ്റ് ഇങ്ങനെ: വി മുരളീധരനെ വിമര്‍ശിച്ചതില്‍ എന്താണ് തെറ്റ് അയാള്‍ അത് അര്‍ഹിക്കുന്നത് തന്നെയാണ്, അയാള്‍ ചുമതലയില്‍ ഉള്ളിടത്തോളം കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടുകയില്ല.. ഉറപ്പാണ്.

ഈ ട്വീറ്റ് പങ്കുവച്ച് പ്രസീദ് പറഞ്ഞത് ഇങ്ങനെ: വിമര്‍ശിച്ചത് വ്യക്തിയെ ..ഡിലീറ്റ് ചെയ്തത് സംഘടന പറഞ്ഞിട്ട്.. പുറത്താക്കി എന്നത് വാര്‍ത്തയില്‍ കണ്ടത് വ്യക്തി താത്പര്യമോ സംഘടനയോ? SWIFT!!


ഇന്നലെയാണ് മുരളീധരനെതിരെ വിമര്‍ശനം നടത്തിയതിന് പ്രസീദ് ദാസിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. യുവ മോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രസീദ് ദാസിനെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണെന്നാണ് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് കാരണം വി മുരളീധരനാണ്. മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ആവശ്യപ്പെട്ടിരുന്നു.

'വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണ്. നേമത്ത് കുമ്മനം ജിയുടെ തോല്‍വി ഉറപ്പുവരുത്തി. ഇ ശ്രീധരന്‍ സാറിനേയും ജേക്കബ് തോമസിനേയും അവഗണിച്ചു. സുരേഷ് ഗോപിയുടെ രാജ്യസഭാ രണ്ടാം ടേമിന് വരെ തടസം നിന്നു. ഈ വഞ്ചനയോട് കാലം പൊറുക്കില്ല. കേന്ദ്ര മന്ത്രിയായുള്ള പദവി അവസാനിക്കുന്ന ദിവസം കേരളത്തിലെ ആത്മാര്‍ത്ഥതയുള്ള ബിജെപി പ്രവര്‍ത്തകര്‍ വി മുരളീധരനെ എയര്‍പോര്‍ട്ട് മുതല്‍ നരകം വരെ തല്ലും. ആ ദിവസം വരും,'പ്രസീദ് ട്വിറ്ററില്‍ കുറിച്ചു.

മുതിര്‍ന്ന നേതാവിനെ കടന്നാക്രമിച്ചും ഗുരുതര ആരോപണങ്ങള്‍ ഉന്നയിPraseed Dasച്ചുമുള്ള ഈ പ്രതികരണം വിവാദമായതോടെ പ്രസീദ് ട്വീറ്റ് പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക നടപടികളെ മാനിച്ച് പോസ്റ്റ് ഒഴിവാക്കുന്നതായും പ്രസീദ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ പ്രസീദിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ അധ്യക്ഷനായ കെ കെ അനീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നടപടിക്ക് പിന്നാലെ യുവമോര്‍ച്ചയിലെ ഒരു വിഭാഗം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. മുരളീധരനെ വിമര്‍ശിക്കുന്നത് എങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Next Story