Top

പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു

5 Oct 2022 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു
X

ആലപ്പുഴ: അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ പ്രഭുലാല്‍ പ്രസന്നന്‍ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോകാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

വലതു തോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാല്‍.

Story highlights: Prabhulal Prasannan died

Next Story