Top

കുഞ്ഞാലികുട്ടിയും തങ്ങളും സലാമും; ലീഗിനെ നയിക്കുന്നത് മൂവര്‍സംഘം; കടന്നാക്രമിച്ച് പിപി ഷൈജല്‍

മുസ്ലിം ലീഗിനെ മൂവര്‍ സംഘമാണ് നയിക്കുന്നതെന്ന് പിപി ഷൈജല്‍

12 Feb 2022 4:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലികുട്ടിയും തങ്ങളും സലാമും; ലീഗിനെ നയിക്കുന്നത് മൂവര്‍സംഘം; കടന്നാക്രമിച്ച് പിപി ഷൈജല്‍
X

മുസ്ലിം ലീഗിനെ മൂവര്‍ സംഘമാണ് നയിക്കുന്നതെന്ന് പിപി ഷൈജല്‍. സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനേയും മൂവര്‍ സംഘം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും, മുസ്ലിം ലീഗിന്റെ ഭരണഘടന ലംഘനമാണ് നടക്കുന്നതെന്നും പിപി ഷൈജല്‍ ആരോപിച്ചു.

പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം എന്നിവരാണ് ഈ മൂവര്‍ സംഘം. സ്ംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെ മൂവര്‍ സംഘം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇത് മുസ്ലിം ലീഗിന്റെ ഭരണഘടന ലംഘനമാണ് എന്ന് പിപി ഷൈജല്‍ ആരോപിച്ചു.

ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി നിലപാട് എടുത്ത പിപി ഷൈജലിനെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും, ലീഗിന്റെ പ്രാഥമിക അംഗ്വത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഷൈജല്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കല്‍പറ്റ കോടതി ലീഗ് നേതൃത്വത്തിന്റെ നടപടി റദാക്കുകയും,

പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും ഷൈജലിന് പങ്കെടുക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ലീഗ് നേതൃത്വത്തെ കടന്നാക്രമിച്ചു കൊണ്ട് ഷൈജല്‍ രംഗത്തെത്തിയത്.

Next Story