Top

പോത്തന്‍കോട് കൊലപാതകം; ആറ് പേര്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികള്‍ ഒളിവില്‍ തന്നെ

14 Dec 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോത്തന്‍കോട് കൊലപാതകം; ആറ് പേര്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികള്‍ ഒളിവില്‍ തന്നെ
X

പോത്തന്‍കോട് സുധീഷ് വധത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റിലായി. അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു, ഷിബിന്‍, ശ്രീനാഥ് എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. നിലവില്‍ മുഖ്യപ്രതികളുൾപ്പെടെ മൂന്ന് പേരാണ് ഒളിവിലുള്ളത്. ഉണ്ണി, രാജേഷ്, ശ്യാം കുമാർ എന്നിവരാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്.

അരും കൊലയ്ക്ക് പിന്നിൽ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന. ഭാര്യാ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായ ശ്യാം‌കുമാറിനെ അറസ്റ്റ് ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മർദ്ദിക്കുകയും ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി എന്ന ആഴൂർ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതൽ പകയുണ്ടായിരുന്നത്. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിർണായ പങ്കുവഹിച്ചതും ഇയാൾ തന്നെയാണ്. ഉണ്ണിയും രാജേഷും ഉൾപ്പെടെ കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോൾ ഒളിവിലാണ്.

Next Story