Top

'ഭരിക്കുന്നത് കെഎം ഷാജിയുടെ മാഫിയ'; മുസ്ലീംലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

10 Nov 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരിക്കുന്നത് കെഎം ഷാജിയുടെ മാഫിയ; മുസ്ലീംലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍
X

മുസ്ലീംലീഗ് വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ പോസ്റ്റര്‍ പ്രതിഷേധം. പ്രളയ ഫണ്ടുള്‍പ്പെടെ ജില്ലാ നേതൃതം തട്ടിപ്പ് നടത്തിയെന്നും വയനാട് ജില്ല മുസ്ലീം ലീഗ് ഭരിക്കുന്നത് കെഎം ഷാജി ഗ്രൂപ്പായ മന്നര്‍ഗുഡി മാഫിയ ആണെന്നും അണെന്നുമാണ് പോസ്റ്ററിലെ ആരോപണം. സേവ് മുസ്ലീം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യഹിഖാനെ പേരെടുത്ത് പറഞ്ഞാണ് പോസ്റ്ററുകള്‍ ആക്ഷേപം ഉന്നയിക്കുന്നത്. പ്രളയ ഫണ്ട് കൈകാര്യം ചെയ്ത യഹിയ ഖാനെ പാര്‍ട്ടി നടപടി സ്വീകരിക്കണം. തട്ടിപ്പിന് കൂട്ടുനിന്ന ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയ്ക്കുണ്ടാക്കിയ കളങ്കം തീര്‍ക്കണം. വിഷയത്തില്‍ അന്വേഷണത്തിന് തയ്യാറാവണം. പ്രളയ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടണം എന്നും പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.

നിയമസഭാ സീറ്റ് ലക്ഷ്യം വച്ച് ചില നേതാക്കള്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരായ നടപടികള്‍ പോലും അട്ടിമറിച്ചു. എതിര്‍ക്കുന്നവരെ യഹിയ ഖാന്റെ നേതൃത്വത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ലീഗിന് പുറമെ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവയിലും ഇതേ നിലയാണ് ഉള്ളത് എന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആരോപണങ്ങളാണ് ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്നത്.

Next Story

Popular Stories