Top

ആലപ്പുഴയിൽ ഇന്ന് പോപ്പുലർ ഫ്രണ്ട്, ബജ്റം​ഗദൾ റാലി; കനത്ത ജാ​ഗ്രതയിൽ പൊലീസ്

21 May 2022 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയിൽ ഇന്ന് പോപ്പുലർ ഫ്രണ്ട്, ബജ്റം​ഗദൾ  റാലി; കനത്ത ജാ​ഗ്രതയിൽ പൊലീസ്
X

ആലപ്പുഴ: വിശ്വ ഹിന്ദു പരിഷത്തിന്റെ യുവ ജന വിഭാ​ഗമായ ബജറം​ഗ ദള്ളിന്റെ ഇരുചക്ര വാഹ റാലിയും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനവും ഇന്ന് ആലപ്പുഴ ന​ഗരത്തിൽ നടക്കും. രാവിലെ 10 മണിക്കാണ് ബജ്റം​ഗ ദള്ളിന്റെ ഇരുചക്ര വാഹനറാലി. വൈകീട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാ​ഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ന​ഗരത്തിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ എറണാകുളം,കോട്ടയം ജില്ലകളിൽ നിന്നുൾപ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ​ഗുപ്ത നേരിട്ട് സ്ഥിതി​ഗതികൾ നിയന്ത്രിക്കും.

പ്രകടനം കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശമുണ്ട്. ഒരേ സമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിർദ്ദേശിക്കുകയായിരുന്നു.

STORY HIGHLIGHT: POPULAR FRONT AND BAJRANG DAL RALLY IN ALAPPUZHA TODAY

Next Story

Popular Stories