Top

എവിടെ ജവാന്‍, ഹണീബീ, ഒപിആര്‍?; വില കുറഞ്ഞ മദ്യം കിട്ടാതെ വലഞ്ഞ് മദ്യപര്‍; നേട്ടമുണ്ടാക്കി ബെവ്‌കോ

11 Jun 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എവിടെ ജവാന്‍, ഹണീബീ, ഒപിആര്‍?; വില കുറഞ്ഞ മദ്യം കിട്ടാതെ വലഞ്ഞ് മദ്യപര്‍; നേട്ടമുണ്ടാക്കി ബെവ്‌കോ
X

തിരുവനന്തപുരം: ജനപ്രിയവും വില കുറഞ്ഞതുമായ മദ്യ ബ്രാൻഡുകൾക്ക് ക്ഷാമം നേരിട്ട് ഔട്ട്ലെറ്റുകൾ. ഹണി ബീ, ഒപിആർ, ഒസിആർ, ജവാൻ തുടങ്ങിയവയൊന്നും കിട്ടാനില്ല. എന്നാൽ ജനപ്രിയ ബ്രാൻഡുകളില്ലെങ്കിലും ബെവ്കോയുടെ വരുമാനം കുത്തനെ കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ വരുമാനം മുൻ ആഴ്ചകളേക്കാൾ രണ്ട് കോടി 76 ലക്ഷം രൂപ വർധിച്ചെന്നാണ് അനൗദ്യോ​ഗിക കണക്ക്.

വില കുറഞ്ഞ മദ്യത്തിനായി വരുന്നവർ കൗണ്ടറിലെത്തുമ്പോൾ ഇത് കിട്ടാനില്ലെന്ന് അറിയുന്നു. ഒടുവിൽ വേറെ വഴിയില്ലാതെ വിലകൂടിയ മദ്യം വാങ്ങാൻ ഇവർ നിർബന്ധിതരാവുകയാണ്. ഫലത്തിൽ ബെവ്കോയുടെ വരുമാനം കൂടുന്നു.

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാ​ഗ്രത വേണമെന്ന് എക്സെെസ് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജ വാറ്റ് നേരത്തെ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനുമാണ് എക്സെെസ് കമ്മീഷണർ നൽകിയ നിർദ്ദേശം.

സ്പിരിറ്റ് വില ഉയർന്നതാണ് സർക്കാർ നിർമിക്കുന്ന ജവാൻ ബ്രാൻഡിന്റെ ഉൽപാദനത്തെയുൾപ്പെടെ ബാധിച്ചത്. നിലവിൽ ഒരു ലിറ്റർ ജവാൻ ഉൽപാദിപ്പിക്കുമ്പോൾ 3.5 രൂപ നഷ്ടമാണ്. സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോ നേരത്തെ ശുപാർശ ചെയ്തിരുന്നു.

Story Highlight: popular brands not available in Bevco outlets

Next Story