Top

പൂജ ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ഒന്നാം സമ്മാനം വിറ്റത് ഗുരുവായൂരില്‍

ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്.

20 Nov 2022 10:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂജ ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ഒന്നാം സമ്മാനം വിറ്റത് ഗുരുവായൂരില്‍
X

തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണ്. JC 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സോമ സുന്ദരൻ കെപി എന്ന ഏജന്റാണ് (R 6925) ടിക്കറ്റ് വിറ്റിരിക്കുന്നത്

രണ്ടാം സമ്മാനം ലഭിച്ചത് JD 255007 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. വയനാട്ടിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 10 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുക. ബാക്കിയുള്ള 7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്‌ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും ലഭിക്കുക.

ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ പാലക്കാട് ജില്ലയാണ്. ജില്ലയില്‍ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരില്‍ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടും ടിക്കറ്റ് വില്പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ മറികടക്കുകയാണ്.

Story Highlights: POOJA BUMPER RESULT

Next Story