Top

പൊന്മുടി കെഎസ്ഇബി ഭൂമി വിവാദം; സിപിഐയ്ക്ക് മറുപടിയുമായി സിപിഐഎം

പൊന്മുടി കെഎസ്ഇബി ഭൂമി വിവാദം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം ജില്ല

22 Feb 2022 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊന്മുടി കെഎസ്ഇബി ഭൂമി വിവാദം; സിപിഐയ്ക്ക് മറുപടിയുമായി സിപിഐഎം
X

പൊന്മുടി കെഎസ്ഇബി ഭൂമി വിവാദം സിപിഐ ജില്ലാ സെക്ട്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വേണ്ടത്ര ചര്‍ച്ച നടന്നില്ല എന്ന പ്രതികരണം ശരിയല്ലെന്ന് സി വി വര്‍ഗ്ഗീസ് പറഞ്ഞു. നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു. ക്വട്ടേഷന്‍ ക്ഷണിച്ചാണ് ഭൂമി കൈമാറിയത്. ഇതിന് രേഖകള്‍ ഉണ്ടെന്നും സി വി വര്‍ഗ്ഗീസ് വ്യക്തമാക്കി.

മുന്‍കൂട്ടി അറിയിക്കാതെ റവന്യു വകുപ്പ് പരിശോധന നടത്തിയത് ശരിയായില്ലെന്നും വര്‍ഗ്ഗീസ് പറഞ്ഞു. അറിയിപ്പ് നല്‍കി പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ല. ഭൂമി ഉടമസ്ഥത സംബന്ധിച്ച് റവന്യുവും കെഎസ്ഇബിയും തമ്മില്‍ തര്‍ക്കം ഉണ്ടെങ്കില്‍ അവരാണ് പരിഹരിക്കേണ്ടത്. അതില്‍ ബാങ്കിനെ കക്ഷി ആക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈഡല്‍ ടൂറിസം പദ്ധതികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്ത വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഇടുക്കിയിലെ സിപിഐ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞിരുന്നു. ഹൈഡൽ ടൂറിസത്തിനായ് ഭൂമി നൽകിയതിൽ ആവശ്യമായ ചർച്ചയും പഠനവും നടത്തി തീരുമാനമെടുക്കേണ്ടിയിരുന്നുവെന്നും ശിവരാമൻ പറഞ്ഞു.

STORY HIGHLIGHTS: Ponmudi KSEB land dispute CPIM in reply to CPI

Next Story