Top

'ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്; രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ': കെടി ജലീല്‍

മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.

20 Feb 2022 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്; രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ: കെടി ജലീല്‍
X

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി കല്ല്യാണ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ഇടത് എംഎല്‍എ കെടി ജലീല്‍. രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കെടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം എന്നും കെ ടി ജലീല്‍ പറയുന്നു.

മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും കെടി ജലീല്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം. ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മര്‍ദ്ദിത - ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും.



കെടി ജലീലുമായി മുസ്ലീം ലീഗ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു കല്യാണ വീട്ടില്‍ വെച്ചാണ് പികെ കുഞ്ഞാലിക്കുട്ടിയും, കെടി ജലീലും കണ്ടത്. കല്ല്യാണ വീട്ടില്‍ എന്ത് രഹസ്യ ചര്‍ച്ചയാണ് നടക്കുക. കുഞ്ഞാലിക്കുട്ടിയും കെടി ജലീലും കല്യാണ വീട്ടില്‍ നിന്ന് ഒരുമിച്ച് ഫോട്ടോയെടുത്തു. ബിരിയാണി കഴിച്ച് പിരിഞ്ഞുവെന്നും സലാം പറഞ്ഞു. ഒരു മാസം മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ വര്‍ത്തയാക്കുന്നത് ഗൂഢാലോചനയാണെന്നുമായിരുന്നു പിഎംഎ സലാമിന്റെ നിലപാട്.

STORY HIGHLIGHTS: Political stances and friendship are different KT Jaleel mla

Next Story