Top

'ചോദ്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളുടെ പേര് വേണ്ട'; പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ 'സിപിഐഎം' ഒഴിവാക്കി സ്പീക്കര്‍

12 Oct 2021 4:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോദ്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളുടെ പേര് വേണ്ട; പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ സിപിഐഎം ഒഴിവാക്കി സ്പീക്കര്‍
X

നിയമ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് വ്യവസായിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് സ്പീക്കറുടെ നിര്‍ദേശം.

ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് ഉന്നയിച്ച ചോദ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചത് അനുചിതമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ച് കൊണ്ടുല്ല വാചകം സഭാ രേഖയില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പാര്‍ട്ടി ചോദിച്ച പിരിവു തന്നില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തുമെന്ന് അമേരിക്കന്‍ മലയാളിയായ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന വിവാദമായിരുന്നു സഭയില്‍ ഉന്നയിക്കപ്പെട്ടത്. സിപിഐഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സംസ്ഥാനത്ത് വ്യവസായത്തിന് നല്ല അന്തരീക്ഷമാണെന്നുമായിരുന്നു വിഷയത്തില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിക്കുകയാണ്. വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുമെന്നും വ്യവസായ മന്ത്രി സഭയില്‍ വ്യക്തമാക്കി.

Next Story

Popular Stories