Top

തടിലോറി മാറ്റാൻ ആവശ്യപ്പെട്ടുളള തർക്കം; പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചു

സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

21 May 2022 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തടിലോറി മാറ്റാൻ ആവശ്യപ്പെട്ടുളള തർക്കം; പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചു
X

പത്തനംതിട്ട: റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്ത പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചു. പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സീനിയർ സി പി ഒ അനിൽ കുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ കിഴക്കെ മാമ്പറയിലെ കണ്ടംകുളത്തായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോകും വഴിയിൽ ജെസിബി ഉപയോഗിച്ച് ലോറിയിൽ തടി കയറ്റുന്നുണ്ടായിരുന്നു. തന്റെ വാഹനത്തിന് കടന്ന് പോകാൻ പറ്റാതെ വന്നതോടെ തടിലോറി മാറ്റണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുളള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

പൊലീസ് എത്തിയാണ് അനിൽ കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം റാന്നി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

STORY HIGHLIGHTS: policeman get hit in the head during argument

Next Story

Popular Stories