Top

ഷെയര്‍മാര്‍ക്കറ്റിലൂടെ വന്‍ സാമ്പത്തിക നേട്ടമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരു കോടിയോളം രൂപ തട്ടിയ പൊലീസുകാരനായി അന്വേഷണം

ഒറ്റപ്പാലം സ്റ്റേഷനിലെ സിപിഒ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി രവിശങ്കറിനെതിരെയാണ് നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്

21 Nov 2022 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷെയര്‍മാര്‍ക്കറ്റിലൂടെ വന്‍ സാമ്പത്തിക നേട്ടമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരു കോടിയോളം രൂപ തട്ടിയ പൊലീസുകാരനായി അന്വേഷണം
X

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസുകാരന്‍ ഒളിവില്‍. ഷെയര്‍മാര്‍ക്കറ്റിലൂടെ വന്‍ സാമ്പത്തിക നേട്ടം ലഭ്യമാകുമെന്ന പറഞ്ഞ് തെറ്റിധരിപ്പിച്ച് ഒരു കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഒറ്റപ്പാലം സ്റ്റേഷനിലെ സിപിഒ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി രവിശങ്കറിനെതിരെയാണ് നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്.

രവിശങ്കര്‍ ജോലിയിലിരിക്കുമ്പോളാണ് പഴകുറ്റിയില്‍ 'ആലീസ് ബ്ലൂഗ്രോത്തി ഇന്‍വെറ്റബിള്‍'എന്ന പേരില്‍ സാമ്പത്തിക സ്ഥാപനം തുടങ്ങിയത്. വിമുക്ത ഭടനെയും ഇയാളുടെ ബന്ധുക്കളെയുമാണ് തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. പല ആളുകളില്‍ നിന്നായി ഒരു കോടിയോളം രൂപ ഇയാള്‍ പിരിച്ചെടുത്തതായാണ് പാരാതിക്കാര്‍ ആരോപിക്കുന്നത്.

തുടക്കത്തില്‍ പിരിച്ചെടുത്ത തുകയില്‍ നിന്നും ലാഭ വിഹിതം ഇയാള്‍ നല്‍കിയിരുന്നതായും എന്നാല്‍ പിന്നീട് 40,000, 80,000 തുടങ്ങി വലിയ തുകകള്‍ പിരിച്ച് തുടങ്ങിയതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി പലിശയോ തുകയോ ലഭിച്ചിരുന്നില്ലെന്നും രവിശങ്കറിനെതിരെയുളള പരാതിയില്‍ പറയുന്നു.

സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ മെഡിക്കല്‍ അവധിയില്‍ പോയ ശേഷം പിന്നീട് തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും വിശ്വാസ വഞ്ചനയുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ ഇരയായിട്ടണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Policeman absconding in financial fraud case

Next Story