Top

വി​ദ്വേ​ഷ പ്ര​സം​ഗം: പിസി ജോ​ർ​ജി​ൻറെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും

30 May 2022 11:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി​ദ്വേ​ഷ പ്ര​സം​ഗം: പിസി ജോ​ർ​ജി​ൻറെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും
X

തി​രു​വ​ന​ന്ത​പു​രം: മ​ത​വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോ​ർ​ജി​ൻറെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പൊ​ലീ​സ് ഹെെക്കോടതിയെ സമീപിക്കും. പിസി ജോ​ർ​ജ് ജാമ്യ ഉപാധി ലംഘിച്ചോ എന്നതിൽ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നീക്കം. പൊലീസ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് പി സി ജോർജ് അറിയിച്ചിരുന്നെങ്കിലും അം​ഗീ​ക​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പൊ​ലീ​സ്.

ഞായറാഴ്ച്ചയായിരുന്നു പി സി ജോർജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തിൽ എൻഡിഎക്ക് വോട്ട് തേടി പിസി തൃക്കാക്കരയിൽ സജീവമായിരുന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​തെ​യു​ള്ള ജോ​ർ​ജി​ൻറെ നി​ല​പാ​ട്​ ജാ​മ്യ​വ്യ​വ​സ്ഥാ ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ൽ. ശ​ബ്ദ​പ​രി​ശോ​ധ​ന​ക്ക്‌ ഹാ​ജ​രാ​ക​ണ​മെ​ന്ന പൊ​ലീ​സ്‌ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാണ് ജോ​ർ​ജ്‌ തൃ​ക്കാ​ക്ക​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്‌. പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ പാ​ടി​ല്ല, വി​ദ്വേ​ഷ പ്ര​സം​ഗം ആ​വ​ർ​ത്തി​ക്ക​രു​ത്‌, ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്‌ വി​ധേ​യ​നാ​ക​ണം, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ്‌ ഹൈ​ക്കോടതി പി സി ജോർജിന് ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഇതിനിടെ പൊലീസിനെതിരെ വിമർശനവുമായി പി സി ജോർജ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം പൊലീസിന് മുന്നിൽ ഹാജരാവാൻ തനിക്ക് നിരന്തരം നോട്ടീസ് വന്നിരുന്നെന്നും ഞായറാഴ്ച പള്ളിയിൽ പോവേണ്ട ദിവസമാണെന്ന് പൊലീസുകാർക്ക് അറിയില്ലേയെന്നും പിസി ജോർജ് ചോദിച്ചു. നിയമം ലംഘിക്കാതിരിക്കാൻ ഹെലികോപ്ടർ വിളിച്ച് ഹാജരാവുന്നതിനെ പറ്റി വരെ ആലോചിച്ചെന്നും പിസി ജോർജ് പറഞ്ഞിരുന്നു.

STORY HIGHLIGHTS: Police will approach High Court for cancel bail to PC George

Next Story