Top

ഏകീകൃത കുര്‍ബാന സംഘര്‍ഷം: ബസലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ്

സംഭവസ്ഥലത്ത് വിമത പക്ഷത്തിന്റെ വിശ്വാസികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം നടന്നു

27 Nov 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏകീകൃത കുര്‍ബാന സംഘര്‍ഷം: ബസലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ്
X

കൊച്ചി: എറണാകുളത്ത് അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്കെതിരെ വിമതരുടെ പ്രതിഷേധം നടന്ന സംഭവത്തില്‍ ബസലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ്. തീരുമാനം വരും വരെ പള്ളി അടച്ചിടും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ഇന്ന് രാവിലെ ആറു മണിയോടെയാണ് കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഏകീകൃത കുര്‍ബാനയ്ക്കെതിരെ വിമതരുടെ പ്രതിഷേധം നടന്നത്. കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസലിക്കക്കകത്ത് പ്രവേശിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചിരുന്നില്ല. വിമത പക്ഷത്തുള്ളവര്‍ ബിഷപ്പിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വിമത പക്ഷത്തിന്റെ വിശ്വാസികളും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷം നടന്നു. വലിയ പൊലീസ് സന്നാഹം സ്ഥലത്ത് ഒരുങ്ങിയിരുന്നെങ്കിലും ബിഷപ്പിനെ അകത്തേക്ക് കടത്തിവിടാനായില്ല. ഏകീകൃത കുര്‍ബാനയ്ക്ക് ഒരു കാരണവശാലും അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് വിമത പക്ഷത്തുള്ളവര്‍. അതേസമയം ബസിലിക്കയ്ക്കകത്ത് തമ്പടിച്ചിരിക്കുന്ന വിമതപക്ഷക്കാരെ കുടുക്കി ഔദ്യോഗിക പക്ഷം ബസലിക്കയുടെ ഗേറ്റുകള്‍ പൂട്ടിയിരുന്നു. വിമതപക്ഷക്കാരെ അറസ്റ്റ് ചെയ്യണം എന്നവര്‍ ആവശ്യപ്പെട്ടു. ഗേറ്റ് പൂട്ടി താക്കോല്‍ കൊണ്ടുപോയതോടെ ഒരു വിഭാഗം ആളുകള്‍ അകത്ത് കുടുങ്ങി.

വിമതപക്ഷക്കാര്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ചിരുന്നു. സുരക്ഷയൊരുക്കി വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തുള്ളവര്‍ പുറത്തെത്തി ബിഷപ്പിനെ പിന്തുണച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷപ്പ് പിന്‍മാറുകയായിരുന്നു.

Story highlights: Unified mass conflict: Police want the district administration to take control of the basilica

Next Story