Top

നിയന്ത്രണം വിട്ട പൊലീസ് വാഹനം മറിഞ്ഞു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്

കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

3 Nov 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയന്ത്രണം വിട്ട പൊലീസ് വാഹനം മറിഞ്ഞു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്
X

പോലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. ദേശീയ പാത 183ല്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിലാണ് നിയന്ത്രണം വിട്ട് പോലീസ് വാഹനം മറിഞ്ഞത്.

എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് കാര്‍ക്ക് നിസ്സാര പരുക്കേറ്റു.എസ്.ഐ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ഷഫീഖ്,അജിത്ത്, ജോര്‍ജ്, എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേസ് സംബന്ധിച്ച ആവശ്യത്തിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

Next Story