Top

ബൈക്കില്‍ സഞ്ചരിക്കവെ സോപ്പ് തേച്ച് കുളി; വീഡിയോ വൈറല്‍, യുവാക്കള്‍ക്കെതിരെ കേസെടുത്തു

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശാസ്താംകോട്ട പൊലീസ് ഇരുവരെയും വിളിപ്പിച്ചത്

5 Nov 2022 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൈക്കില്‍ സഞ്ചരിക്കവെ സോപ്പ് തേച്ച് കുളി; വീഡിയോ വൈറല്‍, യുവാക്കള്‍ക്കെതിരെ കേസെടുത്തു
X

കൊല്ലം: ബൈക്ക് യാത്രക്കിടെ സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭരണിക്കാവ് ജങ്ഷനിലൂടെ അര്‍ദ്ധ നഗ്നരായി കുളിച്ചുകൊണ്ട് യാത്ര ചെയ്ത അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്.

നാലു ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ശാസ്താംകോട്ട പൊലീസ് ഇരുവരെയും വിളിപ്പിച്ചത്. 'കളി കഴിഞ്ഞ് വരുന്നതിനിടെ മഴ പെയ്തു, ഇതോടെ കുളിക്കാനുള്ള കൗതുകത്തിന് ചെയ്തതാണ്', എന്നാണ് ഇരുവരും പൊലീസിന് നല്‍കിയ വിശദീകരണം.

അതേസമയം സംഭവ സമയം യുവാക്കള്‍ ലഹരിയോ മറ്റ് പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിരുന്നിലലെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കള്‍ ഇരുവരും സിനിമാപ്പറമ്പ് സ്വദേശികളാണ്.

Story Highlights: Police Took Case Agisnt Youths In Kollam

Next Story