Top

കിഴക്കമ്പലത്ത് അക്രമികൾ ഉപയോഗിച്ചത് മയക്കുമരുന്നെന്ന് സംശയം; തൊഴിലാളി ക്യാമ്പിൽ വിശദ പരിശോധന നടത്തും

27 Dec 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിഴക്കമ്പലത്ത് അക്രമികൾ ഉപയോഗിച്ചത് മയക്കുമരുന്നെന്ന്  സംശയം; തൊഴിലാളി ക്യാമ്പിൽ വിശദ പരിശോധന നടത്തും
X

കിഴക്കമ്പലത്തെ ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. എംഡിഎംഎ ആണോ പ്രധാന പ്രതികള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. നേരത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. അക്രമമുണ്ടായ ക്യാമ്പുകളില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ ഉണ്ട്.

അതേസമയം പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. സിഐ അടക്കമുളള പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇവരെ വധിക്കാന്‍ 50ലേറെ പേര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത 162 പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികള്‍ കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച എസ്എച്ചഒ അടക്കമുളളവരെ ആക്രമിച്ചു. തൊഴിലാളികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. സംഭവത്തില്‍ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുളളത് എടുത്തിട്ടുളളത്. സംഘര്‍ഷത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജീപ്പ് കത്തിച്ച പ്രതികളെ തിരിച്ചറിഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Next Story