Top

നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്ക് സ്റ്റണ്ട് വീഡിയോ; ഇന്‍സ്റ്റഗ്രാം ട്രേസ് ചെയ്ത് പൊക്കി പൊലീസ്

മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടു കൂടി നേരിട്ടും ഇന്‍സ്‌റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകള്‍ പരിശോധിച്ചുമാണ് പൊലീസിന്റെ നടപടി

15 Oct 2022 6:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്ക് സ്റ്റണ്ട് വീഡിയോ; ഇന്‍സ്റ്റഗ്രാം ട്രേസ് ചെയ്ത് പൊക്കി പൊലീസ്
X

തിരുവനന്തപുരം: തിരക്കേറിയ നിരത്തുകളില്‍ ഉള്‍പ്പെടെ ഇരുചക്രവാഹനത്തില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ നടപടിയെടുത്ത് പൊലീസ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ 103 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. ഇതില്‍ 28 പേര്‍ക്കെതിരെ കേസെടുക്കുകയും 18 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും 127500 രൂപ പിഴ ചുമത്തുകയും ചെയ്തു.

മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടു കൂടി നേരിട്ടും ഇന്‍സ്‌റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോകള്‍ ട്രെയ്‌സ് ചെയ്തുമാണ് പൊലീസിന്റെ നടപടി. വൈറലാകാന്‍ വേണ്ടി ഇത്തരം അഭ്യാസപ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലും മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പ്രചരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നു. നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റിയിട്ട് അഭ്യാസം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചാല്‍ പിടിക്കാന്‍ കഴിയില്ല എന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇത്തരക്കാരുടെ നിരുത്തരവാദപരമായ അഭ്യാസപ്രകടനങ്ങള്‍ മൂലം കൂടുതലും നിരപരാധികളാണ് അപകടത്തിന് ഇരയാകുന്നത്. ആയതിനാല്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരോട് യാതൊരുവിട്ടുവീഴ്ചയും ഇല്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Story highlights: Police take actions against the bike stunters in public road

Next Story