Top

പല്ലന്‍ ഷൈജുവിനെ നാടുകടത്തി

കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

22 Jan 2022 10:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പല്ലന്‍ ഷൈജുവിനെ നാടുകടത്തി
X

മധ്യ കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാതലവനായ പല്ലന്‍ ഷൈജുവിനെ നാടുകടത്തി. കാപ്പ നിയമപ്രകാരമാണ് ഷൈജുവിനെ നാടുകടത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ് ഷൈജു.

തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷന്‍ ഗുണ്ടാസംഘം നേതാവായിരുന്നു. പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശ്ശൂരില്‍ നിന്നും കൊടകര പന്തല്ലൂരിലേക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് താമസം മാറുകയായിരുന്നു.

Next Story