Top

'ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഇടത് അനുഭാവിക്കും പങ്കില്ല'; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍

പ്രതികള്‍ മുഖത്ത് അടിക്കുകയും നെഞ്ചത്ത് കുത്തുകയും ചെയ്തു

30 Jun 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഇടത് അനുഭാവിക്കും പങ്കില്ല; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍
X

കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണ കേസില്‍ എസ്ഡിപിഐ- ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊടി തോരണങ്ങള്‍ നശിപ്പിച്ചുവെന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദ്ദനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 11, 12 പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഇടത് അനുഭാവിയും ഒഴികെ മറ്റെല്ലാവര്‍ക്കും കേസില്‍ പങ്കെന്നും പൊലീസ് പറയുന്നു.

1,2,3 പ്രതികള്‍ ജിഷ്ണുവിനെ തടഞ്ഞ് വെച്ച് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് പുറകെ വരാന്‍ പറഞ്ഞുവെന്നും ഇവര്‍ക്ക് പിന്നാലെ ജിഷ്ണു വാഹനം തള്ളി പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറച്ച് മാറിയ ശേഷം 4,5,6,7 പ്രതികള്‍ അവിടേക്ക് വന്നശേഷം വയലിലേക്ക് വന്ന ജിഷ്ണുവിന്റെ ബൈക്ക് തള്ളിയിട്ടു. തുടര്‍ന്ന് പ്രതികള്‍ മുഖത്ത് അടിക്കുകയും നെഞ്ചത്ത് കുത്തുകയും ചെയ്തു. എന്തിനാണ് തല്ലുന്നതെന്ന് ജിഷ്ണു ചോദിച്ചപ്പോള്‍ എസ്ഡിപിഐ- മുസ്ലിം ലീഗ് കൊടികളും പോസ്റ്ററും നശിപ്പിച്ചത് താനല്ലേയെന്ന് ചോദിച്ചുവെന്നും അല്ലെങ്കില്‍ ആണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഇത് സമ്മതിക്കാന്‍ ജിഷ്ണു തയ്യാറാവാത്തതോടെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും പറയുന്നു. ശ്വാസം മുട്ടിയതിനെത്തുടര്‍ന്ന് പോസ്റ്റര്‍ നശിപ്പിച്ചത് താനാണെന്ന് ജിഷ്ണു സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.

STORY HIGHLIGHTS: Police submitted remand report in attack against DYFI activist in Ballussery

Next Story