Top

കണ്ണൂരില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ആയുധങ്ങള്‍; പരിശോധനയില്‍ പിടികൂടി

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയത്

5 Oct 2022 2:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ആയുധങ്ങള്‍; പരിശോധനയില്‍ പിടികൂടി
X

കണ്ണൂര്‍: സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. വിളക്കോട് - മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടു നിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയത്.

ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയ ചാക്കിലുണ്ടായിരുന്നത്.

മുഴക്കുന്ന് എസ്‌ഐ ഷിബു, എസ്‌ഐ നാസര്‍ പൊയിലന്‍, എഎസ്‌ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആയുധങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Story highlights: Police seized Weapons kept in sacks in Kannur

Next Story