Top

ഉള്ളി വണ്ടിയില്‍ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

15 Oct 2022 9:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉള്ളി വണ്ടിയില്‍ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി
X

കാസര്‍കോഡ്: കാസര്‍കോഡ് നിരോധിത ലഹരി ഉല്‍പന്നമായ ഹാന്‍സ് പിടികൂടി. മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവന്ന ഹാന്‍സാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി ഉദയചന്ദ്രന്‍ (49), വളാങ്കുളം സ്വദേശി അബ്ദുല്‍ ലത്തീഫ് (57) എന്നിവരെയാണ് പിടികൂടിയത്.

ഉള്ളി വണ്ടിയില്‍ കടത്തുകയായിരുന്ന ഹാന്‍സാണ് പിടികൂടിയത്. ഉള്ളി ചാക്കിനിടയില്‍ വെച്ച് കടത്തുകയായിരുന്നു. ചാക്കിനിടയില്‍ നിന്നാണ് ഹാന്‍സ് കണ്ടെത്തിയത്. 24 ലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയില്‍ നിന്ന് ഏറെക്കാലമായി വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കാസര്‍കോട് വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തുന്നുണ്ട്. നേരത്തെയും മംഗലാപുരത്ത് നിന്ന് കടത്താന്‍ ശ്രമിച്ച ഹാന്‍സ് പൊലീസ് പിടികൂടിയിരുന്നു.

Story highlights: Police seized probited product on Kasargod

Next Story