Top

കണ്ണൂര്‍ വിസിക്ക് പൊലീസ് സുരക്ഷ; ഗോപിനാഥ് രവീന്ദ്രന് ഗണ്‍മാന്‍

വധഭീഷണിയുടെയും പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ഗണ്‍മാനെ നിയമച്ചതെന്ന് പൊലീസ് പറഞ്ഞു.

6 Jan 2022 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂര്‍ വിസിക്ക് പൊലീസ് സുരക്ഷ; ഗോപിനാഥ് രവീന്ദ്രന് ഗണ്‍മാന്‍
X

കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍ നിയമന വിവാദത്തിന് പിന്നാലെ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ വി സിയുടെ സുരക്ഷയ്ക്കായി ഗണ്‍മാനെ നിയമിച്ചു. വധഭീഷണിയുടെയും പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ഗണ്‍മാനെ നിയമച്ചതെന്ന് പൊലീസ് പറഞ്ഞു.

വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് നേരേ മുമ്പും വധഭീഷണി ഉയര്‍ന്നിരുന്നു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് വധ ഭീഷണി കത്ത് വന്നിരുന്നത്. വിസി നിയനമത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും, അങ്ങനെയുണ്ടാകുന്ന പക്ഷം വി സിയുടെ ശിരസ്സ് ഛേദിച്ച് സര്‍വ്വകലാശാല ആസ്ഥാനത്ത് വെക്കുമെന്നും അടക്കം ഭീഷണിയാണ് കത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.

മലയാളം വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ് ചെയ്ത കത്തായിരുന്നുവെന്ന് വിസിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ 22നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു.

Next Story