Top

തൃശൂർ മേയർക്കെതിരെയുളള വധശ്രമക്കേസ് റദ്ദാക്കും; ഡ്രൈവർ മനപൂർവ്വം കാർ ഓടിച്ചുകയറ്റിയതല്ലെന്ന് പൊലീസ്

എഫ്ഐആർ റദ്ദാക്കണമെന്നും റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു.

18 April 2022 5:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂർ മേയർക്കെതിരെയുളള വധശ്രമക്കേസ് റദ്ദാക്കും; ഡ്രൈവർ മനപൂർവ്വം കാർ ഓടിച്ചുകയറ്റിയതല്ലെന്ന് പൊലീസ്
X

തൃശൂർ: വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയർ കെഎം വർ​ഗീസിനെതിരെയുളള വധശ്രമക്കേസ് റദ്ദാക്കണമെന്ന് പൊലീസ്. എന്നാൽ ഓടിത്തുടങ്ങിയ വാഹനത്തിനു മുന്നിൽ യുഡിഎഫ് കൗൺസിലർമാർ തടസ്സം ഉണ്ടാക്കുകയായിരുന്നു. മേയറുടെ ഡ്രൈവർ മനപൂർവ്വം കാർ ഓടിച്ചുകയറ്റിയതല്ല. മേയർക്കെതിരേയുളള വധ ശ്രമം നിലനിൽക്കില്ലെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. എഫ്ഐആർ റദ്ദാക്കണമെന്നും റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടു.

കുടിവെളളത്തിന് പകരം ചെളിവെളളം വിതരണം ചെയ്തുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റി എന്നായിരുന്നു പരാതി. മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിന് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.

ഐപിസി 308, 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. പ്രതിഷേധത്തിനിടെ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ കാറിൽ ചെളിവെളളം ഒഴിച്ചിരുന്നു. ഇതിനിടെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് കൗൺസിലർമാരുടെ ആരോപണം.

STORY HIGHLIGHTS: murder attempt case against Thrissur mayor to be canceled

Next Story