Top

സുബൈർ വധം സഞ്ജിത്ത് കൊലപാതകത്തിന് പ്രതികാരം; സൂത്രധാരൻ രമേശ് എന്ന് പൊലീസ്

‍തനിക്ക് എന്തെങ്കിലും പറ്റിയാൽ അതിന് സുബൈർ ആയിരിക്കും കാരണക്കാരനെന്നും അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ പ്രതികാരം ചെയ്യണമെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് സഞ്ജിത്ത് പറഞ്ഞതായി രമേശ് മൊഴി നൽകി.

19 April 2022 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുബൈർ വധം സഞ്ജിത്ത് കൊലപാതകത്തിന് പ്രതികാരം; സൂത്രധാരൻ രമേശ് എന്ന് പൊലീസ്
X

പാലക്കാട്: എസ്‍ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ മുഖ്യ സൂത്രധാരൻ രമേശ് ആണെന്ന് പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഉറ്റ സുഹൃത്താണ് അറസ്റ്റിലായ രമേശ് എന്നും പൊലീസ് പറഞ്ഞു.

‍തനിക്ക് എന്തെങ്കിലും പറ്റിയാൽ അതിന് സുബൈർ ആയിരിക്കും കാരണക്കാരനെന്നും അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ പ്രതികാരം ചെയ്യണമെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് സഞ്ജിത്ത് പറഞ്ഞതായി രമേശ് മൊഴി നൽകിയെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രമേശ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്.

മൂന്ന് തവണ സുബൈറിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. മൂ‍തനിക്ക് എന്തെങ്കിലും പറ്റിയാൽ അതിന് സുബൈർ ആയിരിക്കും കാരണക്കാരനെന്നും അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ പ്രതികാരം ചെയ്യണമെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് സഞ്ജിത്ത് പറഞ്ഞതായി രമേശ് മൊഴി നൽകിന്നാം ശ്രമത്തിലാണ് സുബൈർ കൊല്ലപ്പെട്ടത്. പൊലീസ് പട്രോളിങ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് രമേശ് ആണ്. ഗൂഢാലോചന സംബന്ധിച്ച കാര്യമായ വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭ്യമായിട്ടില്ല. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും എഡിജിപി വ്യക്തമാക്കി.

സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാര്‍ കാര്‍ സജ്ഞിത്തിന്റേതെന്ന് ഭാര്യ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സുബൈറിനെ ആക്രമിച്ച സംഘം എത്തിയ കാര്‍ അലിയാര്‍ എന്നയാളില്‍ നിന്നും വാടകയ്ക്ക് എടുത്തതാണെന്ന് പിടിയിലായ പാറ സ്വദേശി രമേശ് പറഞ്ഞിരുന്നു. പാലക്കാട് ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബർ 15നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ആ കേസി‌ൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു.

സുബൈർ വധത്തിലെ പ്രതികൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാനായത്. കൊലപാതകത്തിനു ശേഷം വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ചോദ്യം ചെയ്യാനായി കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാടു വിട്ടു എന്നാണ് പൊലീസ് കരുതുന്നത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ മാധ്യമങ്ങളെ കാണും.

STORY HIGHLIGHTS: Police say Ramesh is the mastermind behind the murder of SDPI activist Subair.


Next Story