Top

പാലക്കാട് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രാഷ്ട്രീയമില്ലെന്ന് പൊലീസ്‌

ഇന്നലെയാണ് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാർ മരിച്ചത്.

12 March 2022 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രാഷ്ട്രീയമില്ലെന്ന് പൊലീസ്‌
X

പാലക്കാട്: പാലക്കാട് തരൂരിലെ യുവമോർച്ച നേതാവിൻറെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം-, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ആരോപണം ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. ഇന്നലെയാണ് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാർ മരിച്ചത്. തുടർന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പാലക്കാട് എസ്പി ആര്‍ വിശ്വനാഥിൻറെ വിശദീകരണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ല. പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് രണ്ടിന് ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കമ്പികൊണ്ട് അരുണിന്റെ നെഞ്ചില്‍ കുത്തുകയും, സോഡാ ബോട്ടില്‍ എറിഞ്ഞതിനെയും തുടര്‍ന്നാണ് അരുണിന് പരുക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ അരുണ്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ചയോടെയാണ് അരുണിന്റെ മരണം സ്ഥിരീകരിച്ചത്.

STORY HIGHLIGHTS:Police say there is no politics in Palakkad Yuva Morcha leader murder case

Next Story