Top

ചിറയിന്‍കീഴില്‍ അച്ഛനെയും മകളെയും ഇടിച്ച് തെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്

മുരുകന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

9 Jun 2022 9:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിറയിന്‍കീഴില്‍ അച്ഛനെയും മകളെയും ഇടിച്ച് തെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്
X

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഇരുചക്ര വാഹനം ഇടിച്ച് തെറിപ്പിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ്. കാര്‍ ഡ്രൈവറായ മുരുകനെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു.

ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷനിലാണ് ഈ അപകടം നടന്നത്. അറുപത്തൊന്നുകാരനായ ദിലീപും മകളും സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ നിയന്ത്രണം വിട്ട കാര്‍ വന്നിടിച്ചാണ് അപകടം നടന്നത്. ഇരുവരുടെയും കാലിലൂടെ കാര്‍ കയറിയിറങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ദിലീപ് ഗുരുതരാവസ്ഥയിലാണ്. മുരുകന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

story highlights: Police say the driver of the car that hit the father and children was drunk

Next Story