Top

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ആത്മഹത്യാശ്രമം; പൊലീസിന്റെ സംയോജിത ഇടപെടലില്‍ രക്ഷ

ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മെറ്റ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

17 Oct 2022 5:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ആത്മഹത്യാശ്രമം; പൊലീസിന്റെ സംയോജിത ഇടപെടലില്‍ രക്ഷ
X

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിയെയാണ് കൃത്യമായ ഇടപെടലില്‍ കൊച്ചി സൈബര്‍ പൊലീസ് രക്ഷിച്ചത്. ഇന്ന് വൈകിട്ട് 4 മണിക്കാണ് സംഭവം.

ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മെറ്റ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. ഐപി അഡ്രസും കൈമാറിയിരുന്നു. ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് കരമന സ്വദേശിയാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാ ശ്രമം തടഞ്ഞ് യുവതിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കാസര്‍ഗോഡ് സ്വദേശിയായ പങ്കാളിയുമായുള്ള തര്‍ക്കമാണ് ആത്മഹത്യാക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Next Story