Top

ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജം; പിന്നിൽ ദിലീപും സംഘവുമെന്ന് പൊലീസ്

18 Aug 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജം; പിന്നിൽ ദിലീപും സംഘവുമെന്ന് പൊലീസ്
X

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. പരാതിക്ക് പിന്നിൽ ദിലീപും സംഘവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയതിലുളള വെെരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നൽകിയെന്നും പൊലീസ് കണ്ടെത്തി. കൂടാതെ പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെ പ്രതിയാണ്.

നിലവിൽ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാലചന്ദ്ര കുമാറിനെതിരെ ദിലീപും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി സൃഷ്ടിച്ചതെന്ന് പ്രത്യേക പൊലീസ് സംഘം കണ്ടെത്തിയത്.

ഗൂഡാലോചനയ്ക്ക് പിന്നിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസൻ, സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലെെൻ ചാനലായ ഭാര്ത ലെെവ് ഉടമ ജസ്റ്റിൻ ഡൊണാൾഡ് എന്നിവർക്കും പങ്കുളളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നതായി യുവതി പറഞ്ഞ വീട് ജസ്റ്റിൻ ഡൊണാൾഡും ദിലീപിന്റെ സുഹൃത്തായ മറ്റൊരു സിനിമ പ്രവർത്തകനും സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

STORY HIGHLIGHTS: police said complaint against Balachandra Kumar was false

Next Story