Top

ലോകകപ്പ് റാലിയ്ക്കിടെ അഭ്യാസപ്രകടനം; ആലുവയില്‍ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്

20 Nov 2022 11:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് റാലിയ്ക്കിടെ അഭ്യാസപ്രകടനം; ആലുവയില്‍ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്
X

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് റാലി നടത്തിയ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്. ആലുവ കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത വാഹനങ്ങള്‍ക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.

ചെറിയ കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി് നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകള്‍ എന്നീ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ് കേസ്.

ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ വരവറിയിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂരില്‍ വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു. ചേന്ദമംഗലം കവല മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെയായിരുന്നു ജാഥ.

Story highlights: Police registered case against vehicles used dangerously during football rally in Aluva

Next Story