Top

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

17 July 2022 8:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്
X

കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ് സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിക് ചന്ദ്രന്‍ ലൈംഗികാത്രികമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നുമായിരുന്നു പരാതി.

STORY HIGHLIGHT: police registered case against Civic Chandran on sexual harassment complaint

Next Story