Top

കെ റെയിൽ സമരം; 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്

24 March 2022 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയിൽ സമരം; 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്
X

കോട്ടയം: കെ റെയിൽ സർവേക്കെതിരെ സമരം നടത്തിയവർക്കെതിരെ കൂട്ടക്കേസെടുത്ത് പൊലീസ്. നട്ടശേരിയിൽ യൂത്ത് കോൺഗ്രസിന്റ നേതൃത്വത്തിൽ നടന്ന കലക്ട്രേറ്റ് സമരത്തിൽ പങ്കെടുത്തവർക്കെതിരേയാണ് കേസ്. സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസെടുത്തിട്ടുളളത്.

ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 100 പേരിൽ 75 പേർ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. കെ റെയിൽ പദ്ധതിയെ എതിർത്തുകൊണ്ട് ജില്ലയുടെ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും.

STORY HIGHLIGHTS: The Police Take Case Against K Rail Protesters in Kottayam

Next Story

Popular Stories