Top

പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

16 Nov 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്തനംതിട്ട എ ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
X

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കു തോട് സ്വദേശി ബിനുകുമാറിനെയാണ് പത്തനംതിട്ട എ ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിയെ തുടർന്ന് ഒളിവിലായിരുന്നു ബിനു കുമാർ. ഇന്ന് രാവിലെ എ ആർ ക്യാമ്പിലെ ബാരക്കിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

യുവതിയിൽ നിന്നും പതിമൂന്ന് ലക്ഷം രൂപയും കാറും തട്ടിയെടുത്തു എന്ന പരാതിയിൽ റാന്നി പൊലീസ് ബിനുകുമാറിനെതിരെ കേസ് രജിസ്ട്രർ ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെ നിൽക്കുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: police officer was found dead in Pathanamthitta AR camp

Next Story

Popular Stories