Top

പൊലീസ് ബലപ്രയോഗം അവസാനിപ്പിക്കണം; സില്‍വര്‍ ലൈന്‍ സര്‍വേ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

26 April 2022 4:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസ് ബലപ്രയോഗം അവസാനിപ്പിക്കണം; സില്‍വര്‍ ലൈന്‍ സര്‍വേ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ
X

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേ നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ജനങ്ങളെ ബോധ്യപ്പെടുത്തി വേണം പദ്ധതിയുമായി മുന്നോട്ടു പോകാനെന്നും പൊലീസ് ബലപ്രയോഗം അവസാനിപ്പിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സില്‍വര്‍ലൈന്‍ തുടര്‍നടപടികളില്‍ തിരുത്തല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സില്‍വര്‍ ലൈന്‍, മുന്നണി തീരുമാനമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നഷ്ടപരിഹാരവും സംരക്ഷണവും പ്രധാനമാണെന്നും സ്ഥലം ഏറ്റെടുക്കല്ല നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറും രംഗത്തു വന്നു. പദ്ധതി നടപ്പാക്കുന്നത് സാമൂഹിക ആഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും നടത്താതെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പഠനങ്ങളില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പുനരധിവാസവും നഷ്ടപരിഹാരവും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

STORY HIGHLIGHTS: CPI expresses dissatisfaction with Silver Line survey

Next Story