Top

'വീഴ്ച്ച സംഭവിച്ചു'; പിസി ജോര്‍ജിനെതിരായ കേസ് കൈകാര്യം ചെയ്യുന്നതില്‍ പോരായ്മയെന്ന് പൊലീസ് വിലയിരുത്തല്‍

ജോർജിനെതിരെ ജാമ്യം റദ്ദാക്കാൻ നടത്തുന്ന നീക്കങ്ങളും എറണാകുളത്ത് കേസെടുത്ത നടപടിയും ​നല്ലതെന്ന അഭിപ്രായവുമ പൊലീസുകാർക്കിടയിലുണ്ട്

13 May 2022 7:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീഴ്ച്ച സംഭവിച്ചു; പിസി ജോര്‍ജിനെതിരായ കേസ് കൈകാര്യം ചെയ്യുന്നതില്‍ പോരായ്മയെന്ന് പൊലീസ് വിലയിരുത്തല്‍
X

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയതായി പൊലീസ്. ജോർജിന്‍റെ അറസ്റ്റിലും തുടർന്നുള്ള നടപടികളിലും പൊലീസ് അൽപംകൂടി ജാഗ്രത കാട്ടണമായിരുന്നെന്നും വിലയിരുത്തലുണ്ട്. എന്നാൽ ജോർജിനെതിരെ ജാമ്യം റദ്ദാക്കാൻ നടത്തുന്ന നീക്കങ്ങളും എറണാകുളത്ത് കേസെടുത്ത നടപടിയും ​നല്ലതെന്ന അഭിപ്രായവും പൊലീസുകാർക്കിടയിലുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ചചെയ്യാൻ ചേർന്ന എ.ഡി.ജി.പി തല യോഗത്തിലാണ് വിലയിരുത്തൽ.

പി.സി. ജോർജിന്‍റെ കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

ജോർജിന് ജാമ്യം ലഭിച്ചത് പൊലീസിന്‍റെ പാളിച്ചമൂലമാണെന്ന പ്രതീതി സമൂഹത്തിലുണ്ടായി. പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും, പൊലീസ് റിപ്പോർട്ടിലെ വീഴ്ച കോടതി ചൂണ്ടിക്കാണിച്ചതും ദോഷം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്. ഈ വർഷം ജനുവരി മുതൽ മൂന്ന് മാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങ്ങിൽ ഡി.ജി.പി വിലയിരുത്തി. രാവിലെ 11ന് ആരംഭിച്ച യോഗത്തിൽ പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലുണ്ടായ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതൽ കൈക്കൊള്ളാനും തീരുമാനമായി. കാര്യങ്ങൾ വർഗീയ കലാപങ്ങളിലേക്ക് നീങ്ങരുതെന്നും അതിന് ഇന്‍റലിജൻസ് സംവിധാനം ശക്തമാക്കണമെന്നും ആവശ്യമുയർന്നു.

Story Highlights: Police admits failure in PC George issue; Should bother about political rivalries in districts

Next Story

Popular Stories