Top

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്; താണെയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

25 Sep 2022 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്; താണെയിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു
X

കണ്ണൂർ: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ റെയ്ഡ്. താണ, പ്രഭാത് ജങ്ഷന്‍, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. താണയിലെ ബി മാര്‍ട്ട് ഹൈപ്പർമാർക്കറ്റിൽ നിന്ന് ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ പിടിച്ചെടുത്തു. കണ്ണൂർ ടൗൺ പൊലീസിൻ്റെ നേതൃത്വത്തിൽ റെയ്സ് നടക്കുന്നത്.

പ്രഭാത് ജങ്ഷനിലെ സ്‌പൈസ് മാനിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലാണ് പരിശോധന. ഹര്‍ത്താലിന്റെ ഗൂഢാലോചനയുടെ ഉറവിടം, പ്രവർത്തകരുടെ സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ 157 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 170 പേരെ സംഭവവുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. 368 പേരെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കരുതല്‍ തടങ്കലില്‍ വെച്ചത്. കണ്ണൂര്‍ സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്. 118 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

STORY HIGHLIGHTS: Police inspection at shop related to Popular Front workers in Kannur

Next Story