Top

പലതവണ കബളിപ്പിച്ച് രാജേന്ദ്രന്‍; പക്ഷെ ഇത്തവണ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു

പേരൂർക്കടയിലെ രാജേന്ദ്രൻ്റെ താമസ സ്ഥലത്ത് നിന്നാണ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പിനിടെയാണ് പൈപ്പിനുള്ളിൽ കത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

18 Feb 2022 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പലതവണ കബളിപ്പിച്ച് രാജേന്ദ്രന്‍; പക്ഷെ ഇത്തവണ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു
X

തിരുവനന്തപുരം അമ്പലമുക്കില്‍ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. പേരൂർക്കടയിലെ രാജേന്ദ്രൻ്റെ താമസ സ്ഥലത്ത് നിന്നാണ് കത്തി കണ്ടെടുത്തത്. തെളിവെടുപ്പിനിടെയാണ് പൈപ്പിനുള്ളിൽ കത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലേക്ക് വീണ്ടും തെളിവെടുപ്പിനായി കൊണ്ടുപോയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച് ഇയാൾ മൊഴികൾ മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിച്ചിരുന്നു. കേരളാ തമിഴ്നാട് ബോർഡർ ആയ പഴയകടയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് വിനീതയുടെ മാല കണ്ടെടുത്തത്. തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരത്തെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് സ്വദേശിനി വിനീത കൊല്ലപ്പെടുന്നത്. ചെടി നനയ്ക്കാനായി വിനീത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന് ശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചുന്നുമാണ് പ്രാഥമിക വിവരം. വിനീതയെ കാണാതായതോടെ മറ്റൊരു ജീവനക്കാരി സുനിതയാണ് അന്വേഷിക്കാനെത്തിയത്. ഇവരാണ് വിനീതയെ മരിച്ചനിലയില്‍ കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രാജേന്ദ്രനിലേക്ക് എത്തുന്നത്.

Story Highlights : Ambalamukk murder Police recovered knife used by Rajendran

Next Story