Top

ആലപ്പുഴയില്‍ വീട്ടിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു; രണ്ടു പേർ പിടിയിൽ

ക്വട്ടേഷൻ സംഘങ്ങൾ സാധാരണ കൈവശം വെക്കാറുളള മാരകായുധങ്ങളാണ് പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.

3 Jun 2022 7:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയില്‍ വീട്ടിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മയക്കുമരുന്നും കണ്ടെടുത്തു; രണ്ടു പേർ പിടിയിൽ
X

ആലപ്പുഴ: വീട്ടിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കളും, വടിവാളുകളും മയക്കുമരുന്നുകളും പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരവുകാട് ബൈപാസിന് സമീപമുളള വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. സംഘത്തിലെ ബാക്കിയുളളവർ ഓടി രക്ഷപ്പെട്ടു.

പിടിക്കപ്പെട്ടവർക്ക് ക്വട്ടേഷൻ സം​ഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ക്വട്ടേഷൻ സംഘങ്ങൾ സാധാരണ കൈവശം വെക്കാറുളള മാരകായുധങ്ങളാണ് പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു. 20 ​ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്.

STORY HIGHLIGHTS: Police Found Weapons and Bombs in a House in Alappuzha

Next Story