Top

നെടുങ്കണ്ടത്ത് പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയില്‍; പോക്‌സോ കേസ് പ്രതി പിടിയിലായത് നാലാം ദിവസം

പ്രതിയുടെ വീടിന് സമീപത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്

26 Jan 2023 3:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നെടുങ്കണ്ടത്ത് പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയില്‍; പോക്‌സോ കേസ് പ്രതി പിടിയിലായത് നാലാം ദിവസം
X

ഇടുക്കി: നെടുങ്കണ്ടത്ത് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പ്രതി പിടിയില്‍. നാലാം ദിവസമാണ് പോക്‌സോ കേസ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പൊലീസിലെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു സംഭവം. രക്ഷപ്പെട്ടുപോയെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം വാഹിദ് എന്നിവര്‍ക്കെതിരായാണ് നടപടിയുണ്ടായത്.

Story Highlights: Police Found The Accused Who Escaped From Custody

Next Story