Top

നാല് കൊല്ലം മുമ്പ് പത്തനംതിട്ടയില്‍ കൊല നടത്തി മുങ്ങി; കരുനാഗപ്പള്ളിയില്‍ സമാന രീതിയില്‍ നടത്തിയ കൊലപാതകത്തില്‍ പിടിയിലായി

ഇരു കൊലപാതകങ്ങളിലേയും സമാനതയാണ് പ്രതിയെ കണ്ടെത്താനായത്

14 Oct 2022 8:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് കൊല്ലം മുമ്പ് പത്തനംതിട്ടയില്‍ കൊല നടത്തി മുങ്ങി; കരുനാഗപ്പള്ളിയില്‍ സമാന രീതിയില്‍ നടത്തിയ കൊലപാതകത്തില്‍ പിടിയിലായി
X

പത്തനംതിട്ട: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയില്‍ വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ മറ്റൊരു കൊലപാതക കേസില്‍ അറസ്റ്റിലായ കുളത്തുപ്പുഴ വിജയനാണ് പത്തനംതിട്ടയിലും കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇരു കൊലപാതകങ്ങളിലേയും സമാനതയാണ് പ്രതിയെ കണ്ടെത്താനായത്.

ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റുനടന്നിരുന്ന അറുപത്തിയൊന്നുകാരനായ പൊടിയനെ 2018 ജനുവരി ഒന്നിനാണ് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന് പിന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. ചില സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കല്ലുമായി വരുന്നത് കണ്ടെത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഇതിനിടയിലാണ് സമാന രീതിയിസുളള സംഭവം കരുനാഗപ്പള്ളിയില്‍ പുതിയകാവ് ജംഗ്ഷനില്‍ നടക്കുന്നത്. ആക്രി പെറുക്കി നടക്കുന്നയാളെ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം ആക്രമണമേറ്റയാള്‍ മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയാളുടെ കൂടെയുണ്ടായിരുന്ന വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഈ വാര്‍ത്ത കണ്ട റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് സമാനതകള്‍ തോന്നിയപ്പോള്‍ അദ്ദേഹം 2018 ലെ പത്തനംതിട്ട കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി കെ എ വിദ്യാധരനെ വിവരം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ നര്‍ക്കോട്ടിക്‌സ് വിഭാഗം ഡിവൈഎസ്പി വിദ്യാധരനാണ് രണ്ടു കേസുകളിലെയും പ്രതി വിജയനാണെന്ന് കണ്ടെത്തിയത്. കരുനാഗപ്പള്ളിയില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ തുടര്‍ നടപടികള്‍ക്കായി പത്തനംതിട്ടയിലെത്തിക്കും.

Story highlights: Police found accused in the case of of elderly man murder in Pathanamthitta

Next Story