Top

'നടിമാര്‍ക്കെതിരെ നടന്ന കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുത്തില്ല'; ആര്‍ ശ്രീലേഖക്കെതിരെ പരാതി

11 July 2022 3:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിമാര്‍ക്കെതിരെ നടന്ന കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുത്തില്ല; ആര്‍ ശ്രീലേഖക്കെതിരെ പരാതി
X

തൃശ്ശൂര്‍: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫ് ആണ് പരാതി നല്‍കിയത്. തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി കൈമാറി.

സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ച കാര്യം അറിയാമെന്ന് ശ്രീലേഖ വെളിപ്പെടുത്തി. ക്രിമിനല്‍ കുറ്റകൃത്യത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖയ്‌ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കുറ്റകൃത്യം നടന്നിട്ട് കേസ് എടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റ്. പള്‍സര്‍ സുനിക്കെതിരെ കേസ് എടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നു. വനിത പൊലീസ് ഓഫീസര്‍ നടപടിയെടുത്തില്ല എന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണെന്നും പരാതിയിലുണ്ട്.

Story Highlights: POLICE COMPLAINT AGAINST R SREELEKHA

Next Story