'മാസ്കിട്ടില്ല'; യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ ജോജുവിനെതിരെ കേസ്, 500 പിഴയൊടുക്കണം
13 Nov 2021 2:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടന്‍ ജോജു ജോർജിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മരട് പൊലീസ് കേസെടുത്തു. ഇന്ധന വിലവർദ്ധനവിനെതിരായ കോൺഗ്രസ് സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ഡിസിപിക്കു നൽകിയ പരാതിയിലാണ് നടപടി.
കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം നടനെതിരെ 500 രൂപ പിഴ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ സ്ഥലത്തില്ലാത്തതിനാല്‍ എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ പിഴ അടയ്ക്കാമെന്ന് അറിയിച്ചായാണ് വിവരം.
സംഘര്‍ഷസമയത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചു എന്നെല്ലാമാണ് പരാതിയില്‍ ആരോപിക്കുന്നത്.
Next Story