Top

റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവർത്തകനെതിരെ പൊലീസ് അതിക്രമം; എസ്‌ഐയും സംഘവും കൈയ്യേറ്റം ചെയ്തു

4 Jan 2022 5:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവർത്തകനെതിരെ  പൊലീസ് അതിക്രമം; എസ്‌ഐയും സംഘവും കൈയ്യേറ്റം ചെയ്തു
X

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് ആക്രമണം. റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടറെ എസ്‌ഐയും സംഘവും കൈയ്യേറ്റം ചെയ്തു. മൊബൈല്‍ കടയിലെ സംഘര്‍ഷം പകര്‍ത്തുന്നതിനിടെയാണ് ആക്രമണം. സംഘര്‍ഷം കണ്ടിട്ടും പൊലീസ് ഇടപെടാത്തത് റിപ്പോര്‍ട്ടര്‍ വീഡിയോ എടുത്തതാണ് പൊലീസ് പ്രകോപനത്തിന് കാരണമായത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ അനുരാഗിന്റെ മൊബൈല്‍ ബലമായി പിടിച്ചെടുത്തു.ശേഷം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തമ്പാനൂര്‍ എസ് ഐയും സംഘവുമാണ് കയ്യേറ്റം ചെയ്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും പൊലീസ് ഫോണ്‍ തിരിച്ചു തരാന്‍ തയ്യാറായില്ല.

Next Story

Popular Stories