Top

കൂട്ടബലാത്സംഗക്കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസ്

പിആർ സുമു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗ കേസിൽ പ്രതിയാകുന്നത് ഇതാദ്യമായല്ല

13 Nov 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂട്ടബലാത്സംഗക്കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസ്
X

കൊച്ചി: കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. സ്റ്റേഷൻ ചുമതലക്കാരനായ ഇയാളെ സ്റ്റേഷനിൽ കയറിയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു ഉൾപ്പടെ ആറു പേരാണ് കേസിൽ പ്രതികളായുള്ളത്.

പിആർ സുമു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗ കേസിൽ പ്രതിയാകുന്നത് ഇതാദ്യമായല്ല. മുളവുകാട് സ്റ്റേഷനിൽ ജോലി ചെയ്യവെ പരാതി പറയാനെത്തിയ യുവതിയെ പീഡിപ്പിച്ചു.തുടർന്ന് ജയിൽവാസം.പുറത്തിറങ്ങി സർവ്വീസിൽ തിരിച്ചു കയറി.ഒരു വർഷം തികയും മുമ്പാണ് അടുത്ത പീഡനം.

മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ്. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി സുനുവിനെ അറസ്റ്റ് ചെയതത്. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഘം ചെയ്തുവെന്നാണ് പരാതി.

ഇന്നലെ വൈകിട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. തുടർന്ന് അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍സ്പിയെ വിവരം അറിയിച്ചിരുന്നു. അറസ്റ്റിലായ എസ്എച്ച്ഒയുമായി അന്വേഷണ സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

യുവതിയുടെ ഭർത്താവ്തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഈ സാഹചര്യം മുതലെടുത്ത്, ഭീഷണിപ്പെടുത്തിയായിരുന്നു പീഢനമെന്ന് പരാതിയില്‌ പറയുന്നു. ഭീഷണി കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും വീട്ടമ്മ പൊലീസിനെ അറിയിച്ചു. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്.

story highlights: Thrikakkara police arrested the circle inspector by entering the station

Next Story