Top

സംഘർഷം; കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

കോളേജിനകത്ത് വിദ്യാർത്ഥികൾക്കിടയിലുണ്ടായ സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറൽ പൊലീസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.

19 Feb 2022 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘർഷം; കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്
X

ശാസ്താംകോട്ട ‍ഡിബി കോളേജിലെ സംഘർഷത്തെ തുടർന്ന് കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. കോളേജിനകത്ത് വിദ്യാർത്ഥികൾക്കിടയിലുണ്ടായ സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറൽ പൊലീസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്.

സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോ‍ധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു. കേരളാ പൊലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമാണ് നിരോധനാജ്ഞ. ഇത് പ്രകാരം ജില്ലയിൽ നാലിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

രാഷ്ട്രീയ യോ​ഗങ്ങൾ, പ്രകടനങ്ങൾ, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവർത്തികൾ എന്നിവയ്ക്ക് തിങ്കളാഴ്ച രാവിലെ പതിനൊന്ന് വരെ നിയന്ത്രണമുണ്ട്. എന്നാൽ മതപരമായ ചടങ്ങുകൾക്ക് നിരോധനാജ്ഞ ബാധകമല്ല. രാഷ്ട്രീയ യോ​ഗങ്ങൾക്ക് അനുമതി നൽകിയാൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ, ആക്രമണങ്ങൾ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരുത്തുന്ന പ്രവർത്തനങ്ങൾ എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എസ്പി കെ ബി രവി പറഞ്ഞു.

STORY HIGHLIGHTS: Police Announce Prohibition Order in Kollam District

Next Story